തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ മികച്ച വിജയം നേടി പഞ്ചായത്ത് മെമ്പര്‍മാര്‍ മുതല്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങള്‍ വരെ. 67 ജനപ്രതിനിധികളാണ് 2021 ജൂലൈയില്‍ നടന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ രണ്ടാം വര്‍ഷ പരീക്ഷയെഴുതി വിജയിച്ചത്. വിജയികളായ 67 ജനപ്രതിനിധികളില്‍ 53 സ്ത്രീകളും 14 പുരുഷന്‍മാരുമാണുള്ളത്.
31 ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, 2 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഒരു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, 7 ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങള്‍, 11 ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, 2 ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങള്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, 2 നഗരസഭാ കൗണ്‍സിലര്‍മാര്‍, ഒരു നഗരസഭാ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, 6 മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ 2 ജില്ലാപഞ്ചായത്തംഗങ്ങള്‍ എന്നിങ്ങനെ 67 ജനപ്രതിനിധികളാണ് ഉന്നതപഠനത്തിന് അര്‍ഹരായത്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയ മലപ്പുറമാണ് വിജയ ശതമാനത്തില്‍ മുന്നില്‍. മലപ്പുറത്ത് 13 സ്ത്രീകളും 6 പുരുഷന്‍മാരുമുള്‍പ്പെടെ 19 ജനപ്രതിനിധികള്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. പാലക്കാട് ജില്ലയില്‍ വിജയിച്ച 11 ജനപ്രതിനിധികളും സ്ത്രീകളാണ്.
Post Your Comments