കാസര്‍ഗോഡ്: കാസര്‍ഗോഡ് ബായാര്‍ പദവിലെ മൊബൈല്‍ കടയില്‍ അതിക്രമിച്ച് കയറി കടയുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ കോടതി നിര്‍ദേശ പ്രകാരം ഏഴ് പൊലീസുകാര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്. മാര്‍ച്ച് 25ന് രാത്രിയാണ് മഞ്ചേശ്വരം സ്റ്റേഷനിലെ പൊലീസുകാര്‍ ബായാര്‍ പദവിലെ മൊബൈല്‍ കടയില്‍ കയറി ഉടമ ജവാദ് ആസിഫിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ജവാദിന്റെ കൈയ്ക്ക് പരിക്കേറ്റു.
പൊലീസുകാര്‍ മൊബൈല്‍ ഫോണുകളും വാച്ചും തകര്‍ത്തതില്‍ ഒരു ലക്ഷത്തോളം രൂപ നഷ്ടമുണ്ടെന്നും കടയുടമ പറയുന്നു. സിസി ടിവി ദൃശ്യങ്ങള്‍ അടക്കമുണ്ടായിട്ടും പൊലീസ് കേസെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നുവത്രെ. ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് കടയുടമ കോടതിയെ സമീപിച്ചത്. കാസര്‍ഗോഡ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
Post Your Comments