Latest NewsIndiaNews

മാട്രിമോണിയൽ സൈറ്റുകളിലൂടെ വലയിലാക്കി 15 യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തു: ബെംഗളൂരുവിൽ മലയാളി യുവാവ് അറസ്റ്റില്‍

കേരളത്തിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നുവെങ്കിലും അക്കാര്യം മറച്ചു വച്ചായിരുന്നു ഹെറാൾഡിൻ്റെ തട്ടിപ്പ്

ബെം​ഗളൂരു : ബെംഗളൂരുവിൽ വിവാഹതട്ടിപ്പ് നടത്തിയ മലയാളി യുവാവ് പൊലീസ് പിടിയിൽ. വിവാഹവാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത ഹെറാൾഡ് തോമസ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഹെറാള്‍ഡിനെ പൊലീസ് പിടികൂടിയത്.

ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ സീനിയർ ടെക്കിയായി ജോലി ചെയ്തിരുന്ന ഹെറാൾഡ് മാട്രിമോണിയൽ സൈറ്റുകളിലൂടെയാണ് യുവതികളെ കെണിയിൽപ്പെടുത്തിയിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഇയാളുടെ ചൂഷണത്തിനിരയായെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഇയാളുടെ തട്ടിപ്പിന് ഇരയായ പതിനഞ്ചോളം യുവതികളുണ്ടെന്നാണ് പ്രാഥമിക വിവരം. കേരളത്തിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നുവെങ്കിലും അക്കാര്യം മറച്ചു വച്ചായിരുന്നു ഹെറാൾഡിൻ്റെ തട്ടിപ്പ്. സൗഹൃദത്തിലാവുന്ന സ്ത്രീകളെ ലൈംഗികയി ഉപയോ​ഗിക്കുന്നത് കൂടാതെ പണവും സ്വർണവും തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button