മുംബൈ: കോവിഡ് പകർച്ചവ്യാധിയുടെ സമയത്തെ തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കോവിഡ് കാലത്ത് സമയം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയത് വഴി തനിക്ക് പ്രതിമാസം നല്ലൊരു തുക യൂട്യൂബിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നു. ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ഹരിയാനയിലെത്തിയ അദ്ദേഹം ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു തന്റെ ‘കോവിഡ് കാല അനുഭവങ്ങൾ’ വെളിപ്പെടുത്തിയത്.
‘കോവിഡ് -19 കാലത്ത് ഞാൻ രണ്ട് കാര്യങ്ങൾ ചെയ്തു. ഒന്ന് വീട്ടിൽ സ്വയം ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങി. പ്രഭാഷണങ്ങൾ വീഡിയോ ആയി ചിത്രീകരിച്ചു. യൂട്യൂബിൽ വലിയ കാഴ്ചക്കാർ ഉള്ളതിനാൽ പ്രഭാഷണ വീഡിയോ ശ്രദ്ധേയമായി, യൂട്യൂബ് ഇപ്പോൾ എനിക്ക് പ്രതിമാസം 4 ലക്ഷം രൂപ നൽകുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:കുട്ടികളെ വെയില് കൊള്ളിക്കണമെന്ന് പഴമക്കാർ പറയുന്നത് വെറുതെല്ല: വെയിലിന്റെ ഗുണങ്ങൾ അറിയാം
ഏകദേശം 95,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഡൽഹി-മുംബൈ എക്സ്പ്രസ് വേ, 2023 മാർച്ചോടെ പൂർത്തിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് രാജസ്ഥാനിലെ ദൗസയിലേക്കും വഡോദര മുതൽ അങ്കലേശ്വറിലേക്കുമുള്ള റോഡിന്റെ ഒരു ഭാഗം 2022 മാർച്ചിൽ നിർമ്മിക്കും. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഗുരുഗ്രാം ലോക്‌സഭാംഗം റാവു ഇന്ദർജിത് സിംഗ്, സംസ്ഥാന സർക്കാർ, ജില്ലാ ഭരണകൂടം, ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) യുടെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
In COVID time, I did two things — I started cooking at home & giving lectures through video conference. I delivered many lectures online, which were uploaded on YouTube. Owing to huge viewership, YouTube now pays me Rs 4 lakhs per month: Union Minister Nitin Gadkari (16.09) pic.twitter.com/IXWhDK6wG9
— ANI (@ANI) September 16, 2021
Post Your Comments