Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 521 പുതിയ കേസുകൾ

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 521 പുതിയ കോവിഡ് കേസുകൾ. 614 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: ശശി തരൂര്‍ ഒരു ഉപയോഗവുമില്ലാത്ത കഴുത, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍

731,828 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,22,337 പേർ രോഗമുക്തി നേടി. 2071 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 6,420 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 334,657 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 79.6 മില്യൺ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയത്.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം യുഎഇയിൽ 80 ശതമാനത്തിലധികം പേരും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Read Also: വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് സംസ്ഥാന വ്യാപകമായി വൻ പണം തട്ടിപ്പ്: പിടിയിലായവർക്കെതിരെ കൂടുതൽ കേസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button