കൊച്ചി: ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചു പൂട്ടാനും സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ നിന്നു മാംസാഹാരം ഒഴിവാക്കാനുമുള്ള ഭരണകൂട തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജി തള്ളി. അഡ്വ. അജ്മല്‍ അഹമ്മദ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. സ്കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ മാംസം ഉള്‍പ്പെടുത്തണമെന്ന് നിയമത്തില്‍ പറഞ്ഞിട്ടില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
യുപി സ്കൂള്‍ വരെയുള്ള കുട്ടികള്‍ക്കു ഉച്ചഭക്ഷണം നല്‍കണമെന്ന് നിയമത്തില്‍ പറയുമ്പോൾ ലക്ഷദ്വീപില്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലുള്ള കുട്ടികള്‍ക്കു വരെ ഉച്ചഭക്ഷണം നല്‍കുന്നുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
Post Your Comments