ErnakulamLatest NewsKeralaNattuvarthaNews

ഭാര്യയുമായി ലൈംഗികബന്ധം നടന്നിട്ടില്ല, കുട്ടിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന യുവാവിന്റെ ആവശ്യം അംഗീകരിച്ച് കോടതി

കൊച്ചി: ഭാര്യയുമായി ലൈംഗികബന്ധം നടന്നിട്ടില്ലെന്നും അതിനാൽ ഭാര്യ ജന്മം നൽകിയ കുട്ടിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവാവ്. യുവാവിന്റെ ഹർജി പരിഗണിച്ച് ഹൈക്കോടതി. കുട്ടിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്നും കുട്ടി തന്റെ അല്ലെന്നുമാണ് യുവാവ് പറയുന്നത്.

Also Read:സംസ്ഥാനത്തെ കൂടുതല്‍ ഇളവുകള്‍ നാളെ അറിയാം: ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കാര്യം ചര്‍ച്ചയില്‍

വിവാഹമോചനം വേണമെന്നാണ് യുവാവിന്റെ ആവശ്യം. മുൻപ് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കുടുംബകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഡി.എൻ.എ പരിശോധിക്കണമെന്ന യുവാവിന്റെ ആവശ്യം കുടുംബകോടതി അംഗീകരിച്ചില്ല. ഇതോടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയുടെ സഹോദരി ഭർത്താവ് ആണ് കുട്ടിയുടെ പിതാവെന്നും യുവാവ് പരാതിയിൽ ആരോപിക്കുന്നുണ്ട്.

വിവാഹത്തിന് ശേഷം ഉടൻ തന്നെ ജോലി സ്ഥലത്തേക്ക് പോയെന്നും അതിനാൽ ഭാര്യയുമായി ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. തനിക്ക് വന്ധ്യതാ ഉണ്ടെന്നും ആയതിനാൽ കുട്ടികൾ ഉണ്ടാകില്ലെന്നും യുവാവ് ചൂണ്ടിക്കാണിക്കുന്നു. ഇതുസംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടുകളും ഇയാൾ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button