തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍. ഘട്ടംഘട്ടമായാണ് ഇളവുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇിന്റെ ഭാഗമായി കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലാണ്. ആദ്യഘട്ടത്തില്‍ പകുതി സീറ്റുകളില്‍ മാത്രം സൗകര്യമൊരുക്കാനാണ് സാധ്യത.
പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെയാണ് നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരുന്നത്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. കൊവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കെടുപ്പ്, വാക്‌സിന്‍ വിതരണം എന്നീ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. രോഗം ബാധിക്കുന്നവര്‍ വൈകി മാത്രം ചികിത്സ തേടുന്ന പ്രവണത കണ്ട് വരികയാണ്. ഇത് മരണത്തിന് പോലും കാരണമാകുന്നതിനാല്‍ വാര്‍ഡ് കമ്മിറ്റികള്‍ ഗൃഹസന്ദര്‍ശനം വര്‍ദ്ധിപ്പിക്കുന്ന കാര്യവും തീരുമാനിക്കും.
Post Your Comments