Latest NewsSaudi ArabiaNewsInternationalGulf

സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 75 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 75 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 64 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: കൗൺസിൽ ടാക്‌സിന് പകരം വീട്ടുടമസ്ഥന്റെ സ്വത്തിൽ 0.5 ശതമാനം ലെവി ഏർപ്പെടുത്തണം: യുകെയിൽ പുതിയ നിർദ്ദേശം

5,46,411 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,35,373 പേർ രോഗമുക്തി നേടി. 8,651 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,387 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 378 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണ നിരക്ക് 1.6 ശതമാനവുമാണ്. 40,480,449 കോവിഡ് വാക്സിൻ ഡോസുകളാണ് സൗദി അറേബ്യയിൽ ഇതുവരെ വിതരണം ചെയ്തത്.

Read Also: കി​റ്റെ​ക്‌​സി​നെതിരെ പ്രവർത്തിച്ചാൽ ബോം​ബെ​റി​ഞ്ഞു കൊ​ല്ലും: എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് ഐഎസ് ഭീ​ഷ​ണി​

shortlink

Related Articles

Post Your Comments

Related Articles


Back to top button