തൃശൂർ: ടിപി കൊലക്കേസ് പ്രതിയും ഗുണ്ടാനേതാവ് കൊടി സുനിയെ ജയിലിൽ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന വെളിപ്പെടുത്തലൈൻ തുടർന്ന് സ്പെഷൽ ബ്രാഞ്ചും ജയിൽ വകുപ്പും അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച് കൊടി സുനിയും സഹതടവുകാരനും ജയിൽ സൂപ്രണ്ടിനും ഐജിക്കും നൽകിയ പരാതി പൂഴ്ത്തിയെന്ന വിവരം പുറത്തുവന്നതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഉത്തരമേഖല ഐജി വിനോദ് കുമാർ ജയിലിലെത്തി വിശദാംശങ്ങൾ ശേഖരിച്ചു.
അയ്യന്തോൾ ഫ്ലാറ്റ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് റഷീദ്, തീവ്രവാദ കേസിൽ പ്രതിയായ അനൂപ് എന്നിവരാണ് കൊടി സുനിയെ കൊല്ലാൻ ക്വട്ടേഷൻ എടുത്തത്. സ്വർണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.
സൂപ്രണ്ടിന്റെ മുറിയിൽ ചുമതലയിലുണ്ടായിരുന്ന റഷീദ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിൽ നിന്നും പല തവണ കോൾ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കൊടി സുനിയും റഷീദും ജയിലിലിരുന്ന് നിരവധി ക്വട്ടേഷൻ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു. കൊടി സുനി കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഇടപ്പെട്ടതിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് ക്വട്ടേഷന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന സംശയം ഉയർന്നത്.
.
Post Your Comments