ഫിലിപ്പീന്‍സ് : ലോകത്തെ ഏറ്റവുമധികം ചേലാകര്‍മങ്ങള്‍ നടക്കുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്. കോവിഡ് വിലക്കുകൾ മാറിയതോടെ ഫിലിപ്പീന്‍സിൽ ലിംഗാഗ്ര ചര്‍മ്മം മുറിക്കാൻ ആശുപത്രികളിൽ വൻതിരക്ക് ആണ് അനുഭവപ്പെടുന്നത്. ആണ്‍കുട്ടികളുമായി മാതാപിതാക്കള്‍ ആശുപത്രികളില്‍ നിറയുകയാണ്. മതവിശ്വാസത്തിന്റെ ഭാഗമായല്ല, സാമൂഹ്യമായ ആചാരങ്ങളുടെ ഭാഗമായാണ് ഇവിടെ ചേലാകര്‍മ്മം നടക്കുന്നത്.
ആണ്‍കുട്ടികള്‍ നിശ്ചിത സമയത്തിനുള്ളില്‍ ലിംഗാഗ്ര ചര്‍മ്മം മുറിച്ചുകളയണം എന്നാണ് ഇവിടുത്തെ ആചാരം. ഫിലിപ്പീന്‍സില്‍ ആ പ്രായം എട്ടുവയസ്സാണ്. സമയത്തിന് ചേലാകര്‍മ്മം ചെയ്തില്ലെങ്കില്‍ കുറച്ചിലാണ്. കൂട്ടുകാരും നാട്ടുകാരും കളിയാക്കുകയും ചെയ്യും. ഇവിടെ നടക്കുന്ന 90 ശതമാനം ചേലാകര്‍മ്മവും മതപരമല്ലെന്നാണ് യു എന്‍ ഡാറ്റാ വ്യക്തമാക്കുന്നത്.
ഏപ്രില്‍ മുതല്‍ ജൂണ്‍വരെയാണ് ഇവിടെ ചേലാകര്‍മ്മ സീസണ്. സ്കൂളുകള്‍ അടക്കുന്ന സമയമാണ് അത്. എന്നാല്‍, കഴിഞ്ഞ തവണ കോവിഡ് മൂലം ഏപ്രില്‍-ജൂണ്‍ കാലത്ത് ചേലാകര്മ്മങ്ങള് നടന്നില്ല. സ്വകാര്യ ആശുപത്രികളില്‍ ചേലാകര്‍മ്മം നടത്തുന്നതിന് നല്ല തുക നല്‍കേണ്ടി വരും. അതിനാല്‍, സാധാരണക്കാരായ കുട്ടികള്‍ സര്‍ക്കാര്‍ ആശുപത്രികളെയാണ് ഇതിനായാശ്രയിക്കുന്നത്.
Post Your Comments