ലക്നൗ: പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ സമയമായിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കോവിഡ് മരുന്നുകളുടെ കുറഞ്ഞ ജിഎസ്ടി നിരക്ക് ഡിസംബര്‍ 31 വരെ നീട്ടി. നേരത്തെ ഇത് സെപ്റ്റംബര്‍ 30 വരെയാണ് നിശ്ചയിച്ചിരുന്നത്.
Also Read: ഗുരുവായൂര്‍ ക്ഷേത്രനടയിൽ മോഹന്‍ലാലിന്റെ കാർ കയറ്റിയ സംഭവം: ദേവസ്വത്തില്‍ ഭിന്നത
കഴിഞ്ഞ ജൂണിലാണ് പെട്രോളിനേയും ഡീസലിനേയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കേരള ഹൈകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടത്. തുടർന്നാണ് ഇന്ന് ലക്നോവിൽ നടന്ന യോഗത്തിൽ വിഷയം ചർച്ചയായത്. എന്നാൽ, വരുമാന നഷ്ടം ചൂണ്ടിക്കാട്ടി ഭൂരിപക്ഷം സംസ്ഥാനങ്ങളും തീരുമാനത്തെ എതിർക്കുകയായിരുന്നു.
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ കടുത്ത എതിര്‍പ്പുമായി കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത് വന്നതോടെ വിഷയം പിന്നീട് ചര്‍ച്ച ചെയ്യാനായി മാറ്റിവച്ചു. വെള്ളിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ വിഷയം ചര്‍ച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും കൂടി ഒന്നിച്ച് എതിര്‍ത്തു. ഇതോടെ വിഷയം ചര്‍ച്ച ചെയ്യാനുള്ള സമയമായില്ലെന്ന വിലയിരുത്തലോടെയാണ് നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുന്നത് കൗണ്‍സില്‍ യോഗം നീട്ടിവച്ചത്.
Post Your Comments