കൊച്ചി : കമ്പനിയില്‍ സിഐടിയു അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പ്രവര്‍ത്തനം തടസപ്പെടുത്തുന്നുവെന്ന് ആഗോള പെയിന്റ് നിര്‍മ്മാണ, വിതരണ കമ്പനിയായ നാഷണല്‍ പെയിന്റ്‌സിന്റെ ആരോപണം. കിറ്റക്സിന് പിന്നാലെ കേരളത്തില്‍ വ്യവസായ നിക്ഷേപ അന്തരീഷം അനുകൂലമല്ലെന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ നിലപാട്. ഇതോടെ നാഷണല്‍ പെയിന്റ്‌സ് കമ്പനിയുടെ കീഴിലുള്ള സായെഗ് പെയിന്റ് ഫാക്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കേരളം വിടാനൊരുങ്ങുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
സിഐടിയു സംഘടനയുടെ പിടിവാശിയാണ് കേരളം വിടാന്‍ കാരണമായി പറയുന്നത്. അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ് കമ്പനി അധികൃതര്‍.
വിദേശത്തുള്ള നാഷണല്‍ പെയിന്റിന്റെ മുതല്‍മുടക്കില്‍ 2018 – ലാണ് സായെഗ് പെയിന്റ് ഫാക്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അങ്കമാലിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 75 തൊഴിലാളികള്‍ നിലവില്‍ അങ്കമാലി ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ട്. വിവിധ തരം പെയിന്റ് നിര്‍മ്മാണമാണ് ഇവിടെ നടക്കുന്നത്. നിരന്തര തൊഴില്‍പ്രശ്‌നം കാരണം കമ്പനി പ്രവര്‍ത്തനത്തിന് തടസ്സമുണ്ടെന്നാണ് നാഷണല്‍ പെയിന്റ് വ്യക്തമാക്കുന്നത്.
Post Your Comments