തിരുവനന്തപുരം: നാര്‍ക്കോട്ടിക് വ്യാപനം കേരളത്തിന് ആപത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലമുറയെ തകര്‍ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ദുഷിച്ച ചിന്താഗതിയുള്ള ചില ആളുകള്‍ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി തെറ്റായ വഴിയിലൂടെ പണമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സ്റ്റുഡന്‍റ് പൊലീസ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
Also Read:മദ്രസയിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി
‘കുട്ടികളെ വഴി തെറ്റിക്കുന്ന ഇത്തരക്കാരുടെ ശ്രമത്തെ സ്റ്റുഡന്റ് പൊലീസിന് തടയാനായിട്ടുണ്ട്.
പണം സമ്പാദിക്കുന്നതിന് വേണ്ടി വളര്‍ന്നുവരുന്ന തലമുറയെ തകര്‍ക്കുന്ന രീതിയിലുള്ള ശ്രമമാണ് ലഹരിവ്യാപനത്തിലൂടെ നടക്കുന്ന’തെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ അത്തരത്തിൽ ഒന്നിനെക്കുറിച്ച് കേട്ടിട്ടേ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. അതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
Post Your Comments