
മലപ്പുറം : ഹരിത വിഷയം വീണ്ടും ചര്‍ച്ചചെയ്യുമെന്ന് മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പാർട്ടിയിലെ പ്രധാന നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്ത് വരികയാണ്. ഇതിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഞങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികള്‍ പ്രഗല്‍ഭരാണ്. സമൂഹമാധ്യമങ്ങളിലടക്കം വാര്‍ത്തകളെ വക്രീകരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ഹരതിയെ പിന്തുണച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
‘സാക്ഷിയെന്ന നിലയ്ക്കാണ് എന്നെ വിളിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെ കാര്യങ്ങള്‍ പറയുകയും ചെയ്തു. ആവശ്യമായ രേഖകള്‍ നല്‍കിയിട്ടുണ്ട്.’ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Post Your Comments