ലണ്ടൻ : ഹെവി ഡ്രൈവിംഗ് ലൈസന്‍സ് എടുത്തവര്‍ക്ക് സന്തോഷവാർത്തയുമായി ബ്രിട്ടൻ. കനത്ത ശമ്പളവും ആനുകൂല്യങ്ങളുമാണ് പല ഏജന്‍സികളും ഹെവി ഗുഡ്സ് ഡ്രൈവര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 70,000 പൗണ്ട് വരെ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്യുന്ന ഏജന്‍സികള്‍ ജോലിക്ക് കയറിയാല്‍ ഉടന്‍ 2000 പൗണ്ട് സൈനിംഗ് ഇന്‍ ബോണസായും നൽകുന്നു.
Read Also : സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്‌ഫടിക നിർമ്മിത സ്മാരക സ്റ്റാമ്പ് പുറത്തിറക്കി ഒമാൻ
ഏകദേശം 1 ലക്ഷത്തോളം ഡ്രൈവര്‍മാരുടെ കുറവ് അനുഭവപ്പെടാന്‍ തുടങ്ങിയതോടെ രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖല അവതാളത്തിലായിരിക്കുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവിടങ്ങളില്‍ പല ഭക്ഷ്യ സാധനങ്ങള്‍ക്കും കടുത്ത ക്ഷാമം നേരിട്ടു തുടങ്ങിയിരിക്കുന്നു. മെക് ഡോണാള്‍ഡ്സ് ഉള്‍പ്പടെയുള്ളവര്‍ പല ജനപ്രിയ ഭക്ഷണപദാര്‍ത്ഥങ്ങളും മെനുവില്‍ നിന്നും നീക്കം ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സെയിന്‍സ്ബറി, ടെസ്‌കോ തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകളിലെ വിതരണ ചുമതലയുള്ള ഏജന്‍സികള്‍, ഡ്രൈവര്‍മാരെ അങ്ങോട്ട് സമീപിച്ചാണ് മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്നത്. വെയ്റ്റ്റോസ് ലോറി ഡ്രൈവര്‍മാര്‍ക്ക് ഹെഡ് ഓഫീസ് എക്സിക്യുട്ടീവുകളേക്കാള്‍ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്യുന്നതായി കഴിഞ്ഞമാസം ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സോളിസിറ്റര്‍മാരുടെയും ആര്‍ക്കിടെക്ട്മാരുടെയും ശരാശരി ശമ്പളത്തേക്കാള്‍ കൂടുതലാണിത്.
ഡ്രൈവര്‍മാര്‍ക്ക് പ്രതിവര്‍ഷം 53,780 പൗണ്ട് വരെ വാഗ്ദാനം ചെയ്യുമ്പോള്‍ ഫിനാന്‍സ് അനാലിസ്റ്റിന് ലഭിക്കുന്നത് 46,700 പൗണ്ട് മാത്രമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇനിയും ഡ്രൈവര്‍മാരുടെ ക്ഷാമം മൂര്‍ച്ഛിച്ചാല്‍ ശമ്പളം 1 ലക്ഷം പൗണ്ടിനു മേല്‍ ഉയരുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.
Post Your Comments