മുംബൈ: ആരോഗ്യ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അവരുടെ അടുപ്പക്കാരും വിവിധ ആശുപത്രികളില്‍ നിന്ന് മൂന്നാമത്തെ ഡോസ് വാക്സിന്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. മുംബൈയിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൊവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാതെയും, ഫോണ്‍ നമ്പര്‍ മാറ്റിയും ഒക്കെയാണ് ഇവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
Read Also : ഷോര്‍ട്‌സ് ധരിച്ച് പരീക്ഷ എഴുതരുതെന്ന് അഡ്മിറ്റ് കാര്‍ഡില്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് വിദ്യാര്‍ത്ഥിനി
പലരും ശരീരത്തിലെ ആന്റി ബോഡി നില പരിശോധിച്ച ശേഷമാണ് വാക്‌സിന്‍ മൂന്നാം ഡോസ് എടുക്കുന്നത് എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനകം കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിയ പല രാജ്യങ്ങളും മൂന്നാം ഡോസ് അഥവ ‘ബൂസ്റ്റര്‍ ഡോസ്’ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണനയെന്നും മൂന്നാമത്തെ ഡോസ് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടായേക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിലര്‍ രഹസ്യമായി വാക്‌സിന്‍ സ്വീകരിക്കുന്നത്.
Post Your Comments