ErnakulamMalappuramKozhikodeKeralaNattuvarthaLatest NewsNews

ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ഇ​ഡി കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു

കേ​സി​ൽ മൊ​യി​ൻ അ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ വെ​ള്ളി​യാ​ഴ്ച ഇ​ഡി ചോ​ദ്യം ചെ​യ്യും.

കൊ​ച്ചി: ച​ന്ദ്രി​ക ക​ള്ള​പ്പ​ണ​ക്കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് മുസ്ലിം ലീ​ഗ് നേ​താ​വ് പികെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു. ആ​രോ​പ​ണ​ത്തി​ല്‍ ഇ​ഡി​ക്ക് വിശദമായ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പ്ര​തി​ക​രി​ച്ചു.

‘ത​ന്നെ വി​ളി​ച്ച​ത് ന​ന്നാ​യി. പ​ല​രും പ​ല ക​ള്ള​ങ്ങ​ളും എ​ഴു​തി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്. ഇ​ഡി​യെ കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തി, സാ​ക്ഷി എ​ന്ന നി​ല​യി​ലാ​ണ് വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​ത്’. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫി​സി​ലെ​ത്തി​യ കു​ഞ്ഞാ​ലി​ക്കൂ​ട്ടി രാത്രി എട്ടുമണിയോടെയാണ് മ​ട​ങ്ങി​യ​ത്.

പാ​ലാ​രി​വ​ട്ടം പാ​ലം നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി​പ്പ​ണ​മാ​യ 10 കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം ച​ന്ദ്രി​ക പ​ത്ര​ത്തി​ന്‍റെ കൊ​ച്ചി​യി​ലെ ര​ണ്ട് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വെ​ളു​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. അ​ക്കൗ​ണ്ടി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് പാ​ണ​ക്കാ​ട് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ ഭൂ​മി ഇ​ട​പാ​ട് ന​ട​ത്തി​യെ​ന്നും പ​രാ​തി​യിൽ പറയുന്നു. കേ​സി​ൽ മൊ​യി​ൻ അ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ വെ​ള്ളി​യാ​ഴ്ച ഇ​ഡി ചോ​ദ്യം ചെ​യ്യും.‌

shortlink

Related Articles

Post Your Comments

Related Articles


Back to top button