![](/wp-content/uploads/2021/09/cb.jpg)
കോഴിക്കോട് : സംസ്ഥാനത്ത് മിണ്ടാപ്രാണികളോടുള്ള ക്രൂരത തുടരുന്നു. നാദാപുരത്ത് പോത്തിനെ ഓട്ടോറിക്ഷയിൽ കെട്ടി കിലോമീറ്ററുകളോളം വലിച്ചു കൊണ്ടുപോയി. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കുന്നംകോട് കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കശാപ്പിനായാണ് പോത്തിനെ കെട്ടിവലിച്ചു കൊണ്ടുപോയത്. വഴിയാത്രക്കാരിൽ ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെയ്‌ക്കുകയായിരുന്നു.
Read Also : എല്ലാ കൊഴുപ്പും ഒഴിവാക്കരുത്: കഴിക്കാനാവുന്നതും അല്ലാത്തവയും ഇതാണ്
കസ്റ്റഡിയിൽ എടുത്തയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കെതിരെ കേസ് എടുക്കുമെന്നാണ് വിവരം. മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ് എടുക്കുക.
Post Your Comments