തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കോളേജുകള്‍ തുറക്കുന്നു. കോളേജുകളും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളും അടുത്തമാസം നാലിന് തുറക്കും. സമയം കോളേജുകള്‍ക്ക് തീരുമാനിക്കാം. അവസാന വര്‍ഷ ഡിഗ്രി, പിജി ക്ലാസുകളാണ് തുടങ്ങുന്നത്. ബിരുദാനന്തര ബിരുദത്തിന് മുഴുവന്‍ ദിവസവും ക്ലാസ് നടക്കും. മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസില്‍ പ്രവേശിക്കാം.
Read Also : മരുന്നുകള്‍ക്ക് ഈ വര്‍ഷം അവസാനം വരെ ഇളവ് നല്‍കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം
ബിരുദം അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസ്. ഒരു ദിവസം പകുതി വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്‍ പ്രവേശിക്കാം. സയന്‍സില്‍ പ്രക്ടിക്കല്‍ ക്ലാസുകള്‍ക്ക് ആണ് പ്രധാന്യം നല്‍കുന്നത്. ഇത് സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
Post Your Comments