UAELatest NewsNewsGulf

വാഹനാപകടം ഉടന്‍ പോലീസില്‍ അറിയിച്ചില്ലെങ്കില്‍ ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്ന് അധികൃതര്‍

ദുബായ്: വാഹനാപകടം ഉടന്‍ പോലീസില്‍ അറിയിച്ചില്ലെങ്കില്‍ ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്ന് അധികൃതര്‍. അപകടമുണ്ടായ ഇടങ്ങളില്‍ നിന്ന് രക്ഷപ്പെടുക, അപകടമുണ്ടാക്കിയിട്ടും വാഹനം നിര്‍ത്താതെ പോകുക തുടങ്ങിയ നിയമലംഘനങ്ങള്‍ അതീവ ഗുരുതരമാണെന്ന് ദുബായ് ട്രാഫിക് പബ്ലിക് പ്രോസിക്യൂഷന്‍ മേധാവി ജസ്റ്റിസ് സലാഹ് അല്‍ ഫലസി അറിയിച്ചു.

Read Also : മുൻഗണന വിഭാഗങ്ങൾക്ക് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകാനൊരുങ്ങി യുകെ 

അപകടമുണ്ടായാല്‍ പോലീസില്‍ അറിയിച്ച്, പരുക്കുണ്ടെങ്കില്‍ ആംബുലന്‍സ് എത്താന്‍ നടപടി സ്വീകരിക്കണം. അപകടത്തിനു കാരണക്കാരനോ നഷ്ടം സംഭവിച്ച വ്യക്തിയോ വീഴ്ച വരുത്തിയാല്‍ നിയമനടപടി സ്വീകരിക്കും.

പോലീസിന്റെ ഭാഗത്ത് നിന്നും അന്യായമായി പിഴയെഴുതിയതായി പരാതിയുള്ളവര്‍ക്ക് പ്രോസിക്യൂഷനെ സമീപിക്കാം. ലെയ്ന്‍ തെറ്റിക്കുക, മത്സരയോട്ടം, എന്നിങ്ങനെ ഡ്രൈവറുടെ അസാന്നിധ്യത്തില്‍ രേഖപ്പെടുത്തുന്ന പിഴയെക്കുറിച്ച് പരാതികള്‍ നല്‍കാം.

ലഹരിമരുന്ന് ഉപയോഗിച്ചു വാഹനം ഓടിക്കുക, ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ വാഹനമോടിക്കുക, മറ്റൊരാളുടെ ലൈസന്‍സ് കൈവശം വച്ച് ഓടിക്കുക തുടങ്ങിയവയും ഗുരുതര നിയമലംഘനങ്ങളാണ്. പരുക്കേല്‍ക്കുകയോ മരിക്കുകയോ പൊതു- സ്വകാര്യ മുതല്‍ നശിപ്പിക്കുകയോ ചെയ്താല്‍ പ്രതിക്ക് തടവും 20,000 ദിര്‍ഹത്തില്‍ കുറയാത്ത സംഖ്യയുമാണ് പിഴ.

shortlink

Related Articles

Post Your Comments

Related Articles


Back to top button