പേരൂര്‍ക്കട: ഊളമ്പാറ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും രക്ഷപെട്ട നാല് പേരും വീടുകളില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ആശുപത്രിയിലെ വാര്‍ഡ് 24ല്‍ കഴിഞ്ഞിരുന്ന നാലു യുവാക്കള്‍ മേല്‍ക്കൂര പൊളിച്ച് രക്ഷപ്പെട്ടത്. ഇതില്‍ രണ്ടു പേരെ നേരത്തെ തന്നെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മറ്റു രണ്ടുപേരെ കണ്ടെത്താനും ആയിരുന്നില്ല.
ആശുപത്രിയിലെ ഓടു പാകിയ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന റീപ്പറുകള്‍ ഇളക്കിമാറ്റിയാണ് ഇവര്‍ പുറത്തെക്ക് പോയത്. ബാലരാമപുരം സ്വദേശിയായ 26കാരന് പത്തനംതിട്ട കൊടുമണ്‍ സ്വദേശിയായ 28കാരന്, കവടിയാര്‍ സ്വദേശിയായ 23കാരന്, എന്നിവരാണ് അവരവരുടെ വീടുകളില്‍ എത്തിയത്. അതേസമയം ഇവര്‍ക്കൊപ്പം ചാടിയ 23കാരനെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ കോമ്പൗണ്ടില്‍ വെച്ചുതന്നെ പിടികൂടിയിരുന്നു.
Post Your Comments