Latest NewsNewsIndia

‘രാജ്​ കുന്ദ്ര എന്താണ്​ ചെയ്​തിരുന്നതെന്ന്​ അറിയി​ല്ല’: താന്‍ ജോലി തിരക്കുള്ള വ്യക്തിയാണെന്ന് ശില്‍പ്പ ഷെട്ടി

കേസിൽ രാജ്​കു​ന്ദ്ര ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ മുംബൈ പൊലീസ്​ ക്രൈം ബ്രാഞ്ച്​ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

മുംബൈ: നീലചി​ത്രകേസില്‍ പ്രതികരിച്ച് നടി ശില്‍പ ഷെട്ടി. താന്‍ ജോലി തിരക്കുള്ള വ്യക്തിയാണെന്നും തന്റെ ഭര്‍ത്താവ്​ രാജ്​ കുന്ദ്ര എന്താണ്​ ചെയ്​തിരുന്നതെന്ന്​ അറിയി​ല്ലെന്നും ശില്‍പ ഷെട്ടി മുംബൈ ​പൊലീസിനോട്​ പറഞ്ഞു. മുംബൈ ക്രൈംബ്രാഞ്ച്​​ സമര്‍പ്പിച്ച 1400ല്‍ അധികം പേജുവരുന്ന കുറ്റപത്രത്തിലാണ്​ ശില്‍പ ഷെട്ടിയുടെ മൊഴി.

‘2015ലാണ്​ കുന്ദ്ര വിയാന്‍ ഇന്‍ഡസ്​ട്രീസ്​ ആരംഭിക്കുന്നത്. 2020 വ​െര ഞാനും അതിന്‍റെ ഡയറക്​ടര്‍മാരില്‍ ഒരാളായിരുന്നു. പിന്നീട്​ വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെച്ചു. ഹോട്ട്​ഷോട്ട്​, ബോളിഫെയിം ആപ്പുകളെക്കുറിച്ച്‌​ എനിക്ക്​ അറിവില്ല. ഞാന്‍ എന്‍റെ ജോലിയുമായി തിരക്കിലായിരുന്നു. അതിനാല്‍ കുന്ദ്ര എന്താണ്​ ചെയ്​തിരുന്നതെന്ന്​ അറിയില്ല’ -ശില്‍പ ഷെട്ടി പറഞ്ഞു.

Read Also: വീണാ ജോര്‍ജ്ജിനെതിരെ വാര്‍ത്ത നല്‍കിയ 3 മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയുമായി സിപിഎം

അതേസമയം കേസിൽ രാജ്​കു​ന്ദ്ര ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ മുംബൈ പൊലീസ്​ ക്രൈം ബ്രാഞ്ച്​ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രാജ്​ കുന്ദ്രക്ക്​ പുറമെ വിയാന്‍ ഇന്‍ഡസ്​ട്രീസ്​ ഐ.ടി തലവന്‍ റയാന്‍ തോര്‍പെ, യഷ്​ താക്കൂര്‍, സന്ദീപ്​ ബക്ഷി എന്നിവര്‍ക്കെതിരെയാണ്​ കുറ്റപത്രം. നീലചിത്രറാക്കറ്റുമായി ബന്ധപ്പെട്ട​ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി വിയാന്‍ എന്‍റര്‍പ്രൈസസിന്‍റെ മുംബൈയിലെ ഓഫിസാണ്​ രാജ്​ കുന്ദ്ര ഉപയോഗിച്ചതെന്നും ക്രൈംബ്രാഞ്ച്​ കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ സമൂഹമാധ്യമങ്ങളില്‍ നീലചിത്രങ്ങള്‍ അപ്​ലോഡ്​ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ആപുകളാണ്​ ഹോട്ട്​ഷോട്ടും ബോളിഫെയിമും. ശില്‍പ ഷെട്ടി ഉള്‍പ്പെടെ 42 സാക്ഷിമൊഴികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button