KottayamKeralaLatest NewsNews

ബിഷപ്പിനെ കണ്ടു, സംസാരിച്ചത് തീവ്രവാദത്തിനെതിരെയാണ് ഒരു മതത്തിനെതിരെയല്ല: സുരേഷ് ഗോപി

ബിഷപ്പ് ആവശ്യപ്പെട്ട പ്രകാരമാണ് സുരേഷ് ഗോപി കൂടിക്കാഴ്ചയ്ക്ക് എത്തിയത്

പാല: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് സംസാരിച്ചത് തീവ്രവാദത്തിനെതിരെയാണ്, അല്ലാതെ ഒരു മതത്തിനെതിരെയല്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

ബിഷപ്പ് ആവശ്യപ്പെട്ട പ്രകാരമാണ് സുരേഷ് ഗോപി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ‘ബിഷപ്പ് സംസാരിച്ചത് തീവ്രവാദത്തിനെതിരെയാണ്, അല്ലാതെ ഒരു മതത്തിനെതിരെയല്ല. അദ്ദേഹം ഒരു മതത്തേയും പരാമര്‍ശിച്ചിട്ടില്ല. ബിഷപ്പിന്റെ വാക്കുകള്‍ ഒരു മതത്തിന് എതിരെയാണെന്ന് പറയുന്നത് ശരിയല്ല’ എന്നും സുരേഷ് ഗോപി പറഞ്ഞു.

ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ബിഷപ്പ് സഹായം തേടിയാല്‍ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button