കാസര്‍കോട്: രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് മുസ്ലീംലീഗ്. വിഷയത്തില്‍ ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കിയെന്നും കേരള നിയമസഭയും സെന്‍സസ് ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്നും ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു.
നിലവില്‍ ഇത് മുസ്ലീം ലീഗിന്റെ ആവശ്യമാണെന്നും എന്നാല്‍ യു.ഡി.എഫില്‍ ചര്‍ച്ചചെയ്യുമെന്നും ലീഗ് നേതാവ് കെ.പി.എ മജീദ് കാസര്‍കോട്ട് പറഞ്ഞു. അതേസമയം ഹരിത വിഷയത്തില്‍ മുസ്ലീംലീഗീന്റെ തുടര്‍പ്രതികരണം നാളത്തെ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമുണ്ടാകുമെന്ന് കെ പി എ മജീദ് പറഞ്ഞു.
Post Your Comments