Latest NewsKeralaNewsIndia

കനയ്യ കുമാര്‍ സിപിഐ വിടുമെന്നത് വ്യാജ വാര്‍ത്ത: കാനം രാജേന്ദ്രന്‍

കനയ്യ കുമാര്‍ ഇതാദ്യമായല്ല രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നത്

തിരുവനന്തപുരം: ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സിപിഐ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നത് വ്യാജ വാര്‍ത്ത എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ അടിയുറച്ച് പോരാടുന്ന കനയ്യ കുമാര്‍ ഒക്ടോബറില്‍ നടക്കുന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കനയ്യ കുമാര്‍ ഇതാദ്യമായല്ല രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഏതെങ്കിലും നേതാക്കളുമായി ചര്‍ച്ച ചെയ്യുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് സിപിഐയെയോ കനയ്യ കുമാറിനെയൊ തളര്‍ത്താനാകില്ലെന്നും കാനം പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്ത കനയ്യ കുമാറിനെ വ്യാജ പ്രചാരകര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗൂഢലക്ഷ്യങ്ങളോടെ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button