ThiruvananthapuramKeralaNattuvarthaLatest NewsNews

ഇന്ധനവില കുറയാന്‍ ജി.എസ്.ടി പരിഹാരമല്ല, കേന്ദ്ര സെസ് ഒഴിവാക്കണമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്

തിരുവനന്തപുരം: ഇന്ധനവില കുറയാന്‍ ജി.എസ്.ടി അല്ല പരിഹാരമെന്നും വില കുറയണമെങ്കില്‍ കേന്ദ്ര സെസ് ഒഴിവാക്കണമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സെസ് ഒഴിവാക്കിയാല്‍ ഇന്ധനവില 70ന് അടുത്തെത്തുമെന്നും സ്വകാര്യ ചാനൽ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു.

അതേസമയം, പെട്രോൾ ഡീസൽ എന്നിവയുടെ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് വെള്ളിയാഴ്ച ലക്നൗവിൽ നടക്കുന്ന ജി.എസ്.ടി കൗണ്‍സിലിൽ യോഗം ചര്‍ച്ച ചെയ്‌തേക്കും. കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്.

ഇന്ത്യയില്‍ നാശം വിതയ്ക്കാനുറച്ച് ഐഎസ് : ഒസാമയും ഖമറും ഐഎസ് വിഷവിത്തുകള്‍

രാജ്യത്ത് ഇന്ധന വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് യോഗം ഇക്കാര്യം പരിഗണിക്കുന്നത്. എന്നാൽ ഇന്ധന വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ കേരള സർക്കാർ എതിർത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button