ദുബായ് : എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ധാരാളം ജോലി ഒഴിവുകള്‍ വരുന്നതായി റിപ്പോര്‍ട്ട്. 3000 കാബിന്‍ ക്രൂ ജോലിക്കാരുടേയും 500 എയര്‍പോര്‍ട്ട് ജീവനക്കാരുടേയും ഒഴിവിലേയ്ക്കാണ് ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൈലറ്റ് തസ്തികയിലേയ്ക്ക് 70-100 ഒഴിവുകളുണ്ട്. ഏത് രാജ്യക്കാര്‍ക്കും ഒഴിവു വന്നിരിക്കുന്ന തസ്തികകളിലേയ്ക്ക് അപേക്ഷിക്കാമെന്ന് എയര്‍ലൈസ് അധികൃതര്‍ അറിയിച്ചു.
കോവിഡ് മഹാമാരിയില്‍ നിന്ന് ലോകം പൂര്‍ണായും മുക്തമാകാന്‍ ഇനി ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ എടുക്കുമെന്ന് എമിറേറ്റസ് അധികൃതര്‍ പറയുന്നു. അടുത്ത 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ എയര്‍ലൈന്‍സില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് വരാനിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം, എമിറേറ്റ്‌സിലെ ജോലി ഒഴിവുകളിലേയ്ക്ക് താത്പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
Post Your Comments