ലണ്ടൻ : തുടര്‍ച്ചയായ ഏഴാം ദിവസവും രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം താഴേക്ക് പോകുന്നതിനിടെയാണ് വാക്‌സിനുകളെ വിശ്വസിക്കാന്‍ തയാറാകണമെന്ന ആവശ്യം ശക്തമാകുന്നത്. വിന്ററിന് മുന്‍പ് കോവിഡ് വാക്‌സിനുകളെ വിശ്വസിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ഉന്നത സേജ് ഉപദേശകന്‍ ആവശ്യപ്പെട്ടു . ഇല്ലെങ്കില്‍ ആളുകള്‍ ആശുപത്രിയില്‍ എത്തുന്നത് ശീലമായി മാറുമെന്നും വിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കി.
യുകെയിലെ പ്രതിദിന കേസുകള്‍ ഒരാഴ്ച കൊണ്ട് 21 ശതമാനം കുറഞ്ഞു. താഴേക്കുള്ള ഈ വീഴ്ച എന്‍എച്ച്എസിലെ സമ്മര്‍ദം കുറയ്ക്കാന്‍ സഹായകമാകും. വൈറസ് നിയന്ത്രണം വിട്ടാല്‍ മാത്രം വിലക്കുകള്‍ തിരിച്ചെത്തിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. 8340 പേരാണ് യുകെ ആശുപത്രികളില്‍ കോവിഡുമായി ചികിത്സയിലുള്ളത്.
കഴിഞ്ഞ വർഷത്തേക്കാൾ വ്യത്യസ്തമാകും ഇക്കുറി രാജ്യത്തെ ശൈത്യകാല അവസ്ഥയെന്നു യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ വൈറസ് വിദഗ്ധന്‍ പ്രൊഫ ആന്‍ഡ്രൂ ഹേവാര്‍ഡ് പറഞ്ഞു. നിരവധി പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതാണ് ഇതിന് കാരണം. നമുക്ക് ഇതില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വാക്‌സിനുകളെ ആശ്രയിക്കാന്‍ കഴിയും, സാമൂഹിക അകല നടപടികള്‍ കുറയ്ക്കാനും സാധിക്കും, അദ്ദേഹം പറഞ്ഞു.
Post Your Comments