ലണ്ടൻ : കോവിഡ് വാക്സിന് എടുത്തശേഷം ആര്‍ത്തവചക്രം ക്രമരഹിതമാകുന്നെന്ന് പരാതിയുമായി ബ്രിട്ടനിലെ വനിതകൾ. ക്രമരഹിതമായ ആര്‍ത്തവ ചക്രത്തോടൊപ്പം ആര്‍ത്തവ സമയത്ത് കഠിനമായ വേദനയും അനുഭവപ്പെടുന്നു എന്നാണ് ഇവര്‍ പരാതിപ്പെടുന്നത്.
Read Also : കൊവിഡ് വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കാനൊരുങ്ങി ഓസ്ട്രേലിയ
അതേസമയം, ആര്‍ത്തവചക്രത്തിലെ ക്രമരാഹിത്യവും കോവിഡ് വാക്സിനും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന കാര്യം മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റി ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
ഫൈസര്‍, അസ്ട്രസെനെക, മൊഡേണ എന്നീ മൂന്നു വാക്സിനുകളിലും ഈ പാര്‍ശ്വഫലം ദൃശ്യമായിട്ടുണ്ട്. എന്നാല്‍, പ്രത്യൂദ്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.
വാക്സിന് നല്‍കുന്നതോടെ ശരീരത്തിലുണ്ടാകുന്ന പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം ആര്‍ത്തവചക്രത്തേ ബാധിച്ചേക്കാം എന്നാണ് ഡോ. മെയില്‍ പറയുന്നത്. നേരത്തേ എച്ച് പി വി വാക്സിന് എടുത്തവര്‍ക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സെപ്റ്റംബര്‍ 2 വരെ 30,000 സ്ത്രീകളാണ് ഇത്തരത്തിലുള്ള പരാതി ഉന്നയിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇവരില്‍ പലരിലും ആദ്യ ആര്‍ത്തവത്തിനുശേഷം ആര്‍ത്തവചക്രം സാധാരണ നിലയിലെത്തിയതായും പറയുന്നു.
Post Your Comments