അബുദാബി : അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസവും അബുദാബി അറബിക് ലാംഗ്വേജ് സെന്ററുമായി ചേർന്നാണ് അൽ ഐൻ പുസ്തകമേള സംഘടിപ്പിക്കുന്നത്. അൽ ഐനിലെ സയ്ദ് സെൻട്രൽ ലൈബ്രറിയിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ പുസ്തക മേള സെപ്റ്റംബർ 21 മുതൽ 30 വരെ നീണ്ട് നിൽക്കും.
Under the patronage of Tahnoon bin Mohammed bin Khalifa, Al Ain Book Fair 2021 will be held under the theme ‘A reading generation is a leading generation’, from 21-30 September. pic.twitter.com/Qxx95GQn9V
— مكتب أبوظبي الإعلامي (@admediaoffice) September 14, 2021
“സാക്ഷരത എന്നത് പുരോഗതി കൈവരിച്ച ഏതൊരു രാജ്യത്തെയും കെട്ടിപ്പടുക്കുന്നതിനായി സഹായിച്ചിട്ടുള്ള അടിസ്ഥാനപരമായ ഘടകമാണ്. ജ്ഞാനത്തിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ നിർമ്മിക്കുന്നതിനായി വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും, സുസ്ഥിരമായ പ്രസിദ്ധീകരണ മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണ്.”, DCT അബുദാബി അണ്ടർ സെക്രട്ടറി H.E. സഊദ് അൽ ഹോസാനി വ്യക്തമാക്കി.
കൂടുതൽ പേരിലേക്ക് മേളയെ എത്തിക്കുന്നതിനായി സയ്ദ് സെൻട്രൽ ലൈബ്രറിയിൽ നടക്കുന്ന പുസ്തക പ്രദർശനത്തിനൊപ്പം, ഓൺലൈനിലൂടെ സംഘടിപ്പിക്കുന്ന വിർച്യുൽ സംവാദങ്ങളും, പരിപാടികളും മേളയുടെ ആകർഷണമാണ്. ‘വായിക്കുന്ന തലമുറ വഴികാട്ടുന്ന തലമുറയാണ്’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ മേള സംഘടിപ്പിക്കുന്നത്.
Post Your Comments