തിരുവനന്തപുരം: ഉമിനീർ പരിശോധിച്ചാൽ ഒരാൾക്ക് വരാൻ സാദ്ധ്യതയുള്ള എല്ലാ രോഗങ്ങളും കണ്ടെത്താൻ കഴിയുന്ന സംവിധാനം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്‍ മേധാവികള്‍ ചേര്‍ന്ന് തുടക്കമിട്ട സാജിനോം എന്ന സ്റ്റാര്‍ട്ടപ് വികസിപ്പിച്ചു. ഓ മൈ ജീൻ എന്നാണ് പരിശോധനയുടെ പേര്. ഇതിനുള്ള കിറ്റും വികസിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ഇന്റലിജൻസും ഉപയോഗിച്ചാണ് ഓമൈജീൻ പരിശോധന.
ജനിതകഘടന മനസ്സിലാക്കിയാല്‍ പല രോഗങ്ങളും നിര്‍ണയിക്കാനും കൃത്യമായ ചികിത്സ നല്‍കാനും കഴിയുമെന്ന് സാജിനോം സ്ഥാപകരായ എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ മുന്‍ സി.എം.ഡി. ഡോ. എം. അയ്യപ്പന്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി മുന്‍ ഡയറക്ടര്‍ പ്രഫ. എം. രാധാകൃഷ്ണപിള്ള എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഉമിനീരിന്റെ ആർ.എൻ.എ പഠനത്തിലൂടെയാണ് രോഗനിർണം.
കമ്പനിയുടെ കിറ്റുകൾ ഓൺലൈനിൽ വാങ്ങി വീട്ടിലിരുന്ന് ഉമിനീർ സാമ്പിൾ ശേഖരിച്ച് സാജിനോമിലേക്ക് അയച്ചാൽ ദിവസങ്ങൾക്കുള്ളിൽ ഫലം ഓൺലൈനിൽ അറിയാം. സാമ്പിളുകൾ കൊച്ചിയിലെ രാജീവ് ഗാന്ധി സെന്ററിന്റെ ബയോനെസ്റ്റ് ബിസിനസ് ഡെവലപ്മെന്റ് ഇൻകുബേറ്ററിലാണ് പരിശോധിക്കുന്നത്. 50,000 രൂപയാണ് ചെലവ്.
കേരള സ്റ്റാര്‍ട്ടപ് മിഷെന്റ സ്റ്റാര്‍ട്ടപ് കോംപ്ലക്സില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെട്ട സാജിനോം ഇതിനകം തന്നെ വീടുകളിലെത്തി ഉമിനീര് സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നതിനുള്ള ‘ഹോം സലൈവ കലക്ഷന്‍ കിറ്റ്’ ദേശീയാടിസ്ഥാനത്തില്‍ പുറത്തിറക്കി. തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ സാജിനോം പരിശോധനക്കായി സ്വന്തം സംവിധാനമൊരുക്കും. ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഒരേക്കറില്‍ സ്വന്തമായി ലബോറട്ടറി സ്ഥാപിക്കും. അടുത്ത വര്‍ഷം തന്നെ ലാബ് പൂര്‍ത്തിയാകും.
അര്‍ബുദം, ഹൃദയസംബന്ധവും നാഡീ സംബന്ധവുമായ രോഗങ്ങള്‍, പ്രത്യുല്പാദന-വന്ധ്യതാ പ്രശ്നങ്ങള്‍ എന്നിവക്കുപുറമെ മരുന്നുകളോട് ഒരു വ്യക്തിയുടെ ശരീരം പ്രതികരിക്കുന്ന രീതി, ആരോഗ്യപരിപാലന നിയന്ത്രണം എന്നിവയും കൈകാര്യം ചെയ്യാന്‍ ഇതിലൂടെ കഴിയും. സ്ത്രീ-പുരുഷ വന്ധ്യതയില്‍ ജനിതക ഘടന വലിയ പങ്കുവഹിക്കുന്നതിനാല്‍ ഈ മേഖലയില്‍ സാജിനോം കേന്ദ്രീകൃത ഗവേഷണം ആരംഭിച്ചു കഴിഞ്ഞു.
Post Your Comments