ലണ്ടൻ : വാറ്റ്ഫോഡ് വേല്‍മുരുകന്‍ ക്ഷേത്രം മാറ്റി സ്ഥാപിക്കില്ല. തല്‍ക്കാലം മാറ്റി സ്ഥാപിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ ക്ഷേത്രത്തെ രക്ഷിക്കാന്‍ ഭരണ സമിതി ഓണ്‍ലൈന്‍ പെറ്റിഷനുമായി രംഗത്ത് വന്നപ്പോള്‍ ബ്രിട്ടന്റെ നാനാ ദിക്കില്‍ നിന്നും 15000 ഓളം പേര് രണ്ടു ദിവസം കൊണ്ട് തന്നെ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ മേയറും സമ്മര്‍ദ്ദത്തിലാകുകയായിരുന്നു. ‘എന്ത് വന്നാലും ഈ വെള്ളിയാഴ്ച വേല്‍മുരുകന്‍ ടെംപിളിന്റെ വാതിലിനു പൂട്ട് വീണിരിക്കും’ എന്ന് പ്രഖ്യാപിച്ച മേയറിന് വാക്കുകൾ തിരിച്ചെടുക്കേണ്ടി വന്നു.
Read Also : വിസിറ്റ് വിസയിലെത്തിയവര്‍ക്ക് മുന്നറിയിപ്പുമായി സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്
ഓരോ ദിവസവും വിശ്വാസികളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും പ്രാദേശിക മാധ്യമങ്ങളുടെയും പിന്തുണ ഏറിയതോടെ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറായിരിക്കുകയാണ് മേയറും സംഘവും. പകരം സ്ഥലം കണ്ടെത്തും വരെ ക്ഷേത്രം മാറ്റേണ്ടതില്ല എന്നാണ് കൗണ്‍സിലിന്റെ പുതിയ നിലപാട്.
വിഗ്രഹങ്ങളും മറ്റും വിശ്വാസവും ആചാരവും അനുസരിച്ചേ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റാനാകൂ എന്നും ഇതിനു ഉടന്‍ തീരുമാനം വേണമെന്ന് മേയര്‍ ഓഫിസ് കസേരയില്‍ ഇരുന്നു പറഞ്ഞാല്‍ അതനുസരിച്ചു പ്രവര്‍ത്തിക്കാനാകില്ല എന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയതോടെ ഇരു ഭാഗത്തും വിട്ടുവീഴ്ച ആരും പ്രതീക്ഷിച്ചിരുന്നില്ല.
അപ്രതീക്ഷിതമായി ക്ഷേത്രം ട്രസ്റ്റിയും കണ്‍സര്‍വേറ്റീവ് പ്രാദേശിക നേതാവുമായ പ്രശാന്ത് ഇളങ്കോവന്‍ ഓണ്‍ലൈന്‍ വഴി നടത്തിയ ഒപ്പ് ശേഖരണമാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. ആദ്യ ദിവസം തന്നെ പതിനായിരം പേരോളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്തുണ അറിയിച്ചു. രാഷ്ട്രീയ സമ്മര്‍ദത്തെക്കാള്‍ ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരുടെ കൂട്ടായ്മ കൊണ്ടുവന്ന വിജയത്തോടൊപ്പം ഈശ്വര അനുഗ്രവുമാണെന്നു കാമ്പയിന്‍ നേതൃത്വം നല്‍കിയ മുഖ്യ ട്രസ്റ്റി പ്രശാന്ത് ഇളങ്കോവന്‍ വ്യക്തമാക്കി.
Post Your Comments