UAELatest NewsNewsInternationalGulf

കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 608 പുതിയ കേസുകൾ മാത്രം

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 608 പുതിയ കോവിഡ് കേസുകൾ. 706 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: ബിജെപിയ്‌ക്കെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരണം നടത്തണം: പുതിയ രാഷ്ട്രീയതന്ത്രങ്ങളുമായി കോണ്‍ഗ്രസ്

730,743 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,22,073 പേർ രോഗമുക്തി നേടി. 2068 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 6,602 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 311,171 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 79 മില്യൺ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയത്.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: ‘പെണ്‍കുട്ടികളെ വശീകരിക്കാന്‍ ആഭിചാരക്രിയ നടത്തുന്നു’: ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി താമരശേരി രൂപത

shortlink

Related Articles

Post Your Comments

Related Articles


Back to top button