KeralaLatest NewsIndia

പത്തുലക്ഷത്തിന്റെ മയക്കുമരുന്നുമായി ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ അറസ്റ്റില്‍

ഇവര്‍ സഞ്ചരിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വയനാട്:  വയനാട്ടില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. വിപണിയില്‍ പത്ത് ലക്ഷം രൂപ വിലവരുന്ന നൂറുഗ്രാം മയക്കുമരുന്നാണ് സംഘത്തില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അമൃതം വീട്ടില്‍ യദുകൃഷ്ണന്‍ (25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ ശ്രുതി എസ്.എന്‍ (25), കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി നൗഫത്ത് മഹല്‍ നൗഷാദ് പി ടി(40 ) എന്നിവരാണ് പിടിയിലായത്.

യദുകൃഷ്ണനും ശ്രുതിയും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരാണ്. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരുന്നതിനിടെ കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ വാഹന പരിശോധനക്കിടെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറിലാണ് ഇവര്‍ സാധനം കടത്തിക്കാണ്ടു വന്നത്.

പരിശോധന നടന്നത് മാനന്തവാടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. കണ്ടെടുത്ത അതിമാരക മയക്കുമരുന്നായ എംഡിഎംഎക്ക് വിപണിയില്‍ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണ്. അതിനൂതന ലഹരി മരുന്നായ ഇവ പാര്‍ട്ടി ഡ്രഗ്‌സ് എന്ന പേരിലുംഅറിയപ്പെടുന്നു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കസ്റ്റഡിയിലുള്ള പ്രതികളെയും തൊണ്ടിമുതലും ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button