കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ പുതിയ സർക്കാർ രൂപീകരിക്കുന്നതിനെ ചൊല്ലി താലിബാൻ തലവന്മാർക്കിടയിൽ തർക്കം. താലിബാൻ സ്ഥാപകരിൽ ഒരാളായ മുല്ല ബരാദറും ഹഖാനി ഭീകര സംഘത്തിന്റെ തലവൻ ഖലീലുൽ റഹ്മാൻ ഹഖാനിയും തമ്മിലാണ് വാക്‌പോര് നടന്നിരിക്കുന്നത്.
Read Also : തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
കാബൂളിലെ കൊട്ടാരത്തിൽ ഇരുവരുടെയും അനുയായികൾ ചേരിതിരിഞ്ഞു വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്. ബരാദർ ആയിരിക്കും അഫ്ഗാൻ സർക്കാരിനെ നയിക്കുക എന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ ഉപപ്രധാനമന്ത്രി പദം മാത്രമാണ് ബറാദറിന് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ താലിബാൻ സ്ഥാപകൻ തന്നെ തഴയപ്പെട്ടതിൽ അണികൾ ക്ഷുഭിതരാണ്. അതേസമയം, ഭിന്നതെയുണ്ടെന്ന വാർത്തകൾ താലിബാൻ നിഷേധിച്ചിട്ടുണ്ട്.
Post Your Comments