ഹൈദരാബാദ്: ആറ് വയസ്സുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കായി അന്വേഷണം ശക്തമാക്കി പോലീസ്. പ്രതിയായ സൈദാബാദ് സ്വദേശി പല്ലക്കോണ്ട രാജുവിനു വേണ്ടി തെലങ്കാനയിലും അയല്‍സംസ്ഥാനങ്ങളിലും ഉള്‍പ്പെടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പോലീസ് ഇയാളുടെ കൂടുതല്‍ ചിത്രങ്ങളും പുറത്തുവിട്ടു.
ഈ മാസം ഒമ്പതിനാണ് സൈദാബാദിലെ വീട്ടിൽ നിന്നും ആറ് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം അയല്‍ക്കാരനായ രാജുവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തുകയായിരുന്നു. അര്‍ധനഗ്നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയിലായിരുന്നു കാണപ്പെട്ടത്. എന്നാല്‍ പ്രതിയായ പല്ലക്കോണ്ട രാജു ഇതിനോടകം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.
പെൺകുട്ടിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പോലീസിനെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Post Your Comments