ThrissurLatest NewsKeralaNews

ഒരു കോടിയോളം രൂപ കുടിശിക വരുത്തി: മെഡിക്കല്‍ കോളേജിലെ കാന്റീന്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യം

തൃശൂര്‍: ഒരു കോടിയോളം രൂപ കുടിശിക വരുത്തിയതിനാല്‍ മെഡിക്കല്‍ കോളേജിലെ കാന്റീന്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് കത്ത് നല്‍കി. കളക്ടര്‍ ചെയര്‍മാനായുള്ള എച്ച്‌.ഡി.എസ് കമ്മിറ്റിയാണ് ലേലം നല്‍കിയത്. മലപ്പുറം നിറമരുതൂര്‍ അലിനകത്ത് ഹസനാണ് കരാറുകാരന്‍.

Also Read: പ്രധാനമന്ത്രിയുടെ ജന്മദിനം കേരളത്തിൽ വിപുലമായി ആഘോഷിക്കാനൊരുങ്ങി ബിജെപി

ആശുപത്രിക്ക് മുകളിലുള്ള ഹൗസ് സര്‍ജന്‍ മെസ് ഇയാള്‍ തന്നെയാണ് നടത്തുന്നത്. വാടക പോലും ഇല്ലാതെയാണ് മെസ് അനുവദിച്ചിരിക്കുന്നത്. വൈദ്യുതി ബില്‍ പോലും മെഡിക്കല്‍ കോളേജ് അധികൃതര്‍ തന്നെയാണ് അടയ്ക്കുന്നത്.

ഒരു വര്‍ഷത്തേക്ക് 2.20 കോടി രൂപയ്ക്കാണ് ലേലം. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും 92,08,335 ലക്ഷം രൂപയാണ് എച്ച്‌.ഡി.സി കമ്മിറ്റിക്ക് നല്‍കാനുള്ളത്. കരാറുകാരനില്‍ നിന്ന് ജപ്തി നടപടികളിലൂടെ തുക തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സൂപ്രണ്ട് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയത്.

ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലെ തുകയാണ് കുടിശിക.എച്ച്‌.ഡി.സിയുടെ കീഴിലുള്ള ജീവനക്കാര്‍ക്ക് ശബളം പോലും നല്‍കാന്‍ സാധിക്കാത്ത അവസ്ഥയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് കരാറുകാരാന്‍ ഒരു കോടി രൂപയോളം കുടിശിക വരുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button