KeralaLatest NewsNews

 ഗോഡ്സേയുടെ പ്രസംഗ പരിഭാഷ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ : പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ്‌ഐയ്‌ക്കെതിരെ നടപടി 

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതിന് എസ്‌ഐയ്‌ക്കെതിരെ നടപടി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണ പിളളയെയാണ് തൃശൂരിലേയ്ക്ക് സ്ഥലംമാറ്റിയത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ ഗ്രൂപ്പിലാണ് രാധാകൃഷ്ണ പിളള നാഥുറാം ഗോഡ്സേയുടെ പ്രസംഗം ഷെയര്‍ ചെയ്തത്.

ഗോഡ്‌സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ വന്നതിനെ കുറിച്ച് വകുപ്പ് തലത്തില്‍ അന്വേഷണം നടന്നിരുന്നു. അബദ്ധം പറ്റിയതാണെന്ന എസ്ഐയുടെ വിശദീകരണത്തെ തുടര്‍ന്ന് ആദ്യം താക്കീത് നല്‍കി. പിന്നീട് ഉന്നത് പൊലീസ് വൃത്തങ്ങള്‍ രാധാകൃഷ്ണ പിള്ളയെ തൃശൂരിലേയ്ക്ക് സ്ഥലം മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button