Latest NewsKeralaNews

മീറ്റ് ദ മിനിസ്റ്ററിന് പുറമേ മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയുമായി വ്യവസായ മന്ത്രി

തിരുവനന്തപുരം: ജില്ലകൾ തോറും സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിക്ക് പിന്നാലെ ‘മീറ്റ് ദ ഇൻവെസ്റ്റർ’ ആശയ വിനിമയ പരിപാടിയുമായി വ്യവസായ മന്ത്രി പി രാജീവ്. നൂറു കോടി രൂപക്ക് മുകളിൽ നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങളും സ്ഥാപനങ്ങളുമായി വ്യവസായ മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന സ്ഥിരം ആശയ വിനിമയ വേദിയാണ് മീറ്റ് ദ ഇൻവെസ്റ്റർ. പരിപാടിക്ക് സെപ്തംബർ 15 ന് തുടക്കം കുറിക്കും.

Read Also: ചങ്കുറപ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വം നമുക്കില്ല എന്നതാണ് ദുരന്തം : നര്‍കോട്ടിക് ജിഹാദില്‍ പ്രതികരിച്ച് ജോയ് മാത്യു

ഓരോ സംരംഭകരുടേയും വ്യവസായികളുടേയും അഭിപ്രായങ്ങൾ തേടുകയും സർക്കാർ തലത്തിൽ ആവശ്യമുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. നിലവിലുള്ള പദ്ധതികൾക്ക് പുറമേ, പുതിയ നിക്ഷേപ പദ്ധതികൾ, വൈവിധ്യവത്ക്കരണ ശ്രമങ്ങൾ തുടങ്ങിയവയും ആലോചനാവിഷയമാകും. നിലവിലുള്ള നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുകയാണ് മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ധാത്രി, സിന്തൈറ്റ്, നിറ്റ ജെലാറ്റിൻ എന്നീ വ്യവസായ ഗ്രൂപ്പുകളുമായി വെവ്വേറെ കൂടിക്കാഴ്ച 15 ന് നടത്തും.

ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സംരംഭകരുടെ പരാതി പരിഹരിക്കുന്നതിന് ജില്ലതോറും നടത്തിയ മീറ്റ് ദ മിനിസ്റ്റർ പരിപാടി മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. 9 ജില്ലകളിൽ മീറ്റ് ദ മിനിസ്റ്റർ പൂർത്തിയായി. മറ്റുള്ള ജില്ലകളിൽ ഉടനെ നടക്കും. ഇതോടൊപ്പം ഓരോ ജില്ലകളിലേയും പ്രധാന നിക്ഷേപകരുമായി മുഖാമുഖവും നടത്തിയിരുന്നു. ഫിക്കി , സി. ഐ.ഐ, ചെറുകിട വ്യവസായ അസോസിയേഷൻ, പ്രവാസി സംരംഭകർ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയിലാണ് ഓരോ സംരംഭക ഗ്രൂപ്പിന്റേയും വിഷയങ്ങൾ പ്രത്യേകമായി ചർച്ച ചെയ്യുന്നതിന് വേദിയൊരുക്കുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

Read Also: മലപ്പുറത്ത് യുവതിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു: സഹപ്രവർത്തകരായ നഫീസ്, ജോൺ എന്നിവർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button