KeralaLatest NewsNews

കോൺഗ്രസിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു : കെപിസിസി ജനറൽ സെക്രട്ടറി സി പി എമ്മിലേക്ക്

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറാണ് ഒടുവിൽ പാർട്ടിവിട്ടത്. രാജിവച്ച രതികുമാർ സിപിഎമ്മിന്റെ ഭാഗമാകാനാണ് തീരുമാനം. കെപി അനിൽ കുമാർ, പിഎസ് പ്രശാന്ത് തുടങ്ങിയവർക്ക് പിന്നാലെ പാർട്ടി വിട്ട് എതിർ പാളയത്തിനൊപ്പം ചേരുന്ന നാലാമത്തെ കോൺഗ്രസ് നേതാവാണ് രതികുമാർ.

Read Also  : എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു 

32 വയസ് വരെ കെഎസ് യുവിൽ പ്രവർത്തിച്ച രതികുമാർ കെ കരുണാകരനൊപ്പം ഡിഐസിയിലും പിന്നീട് കരുണാകരനൊപ്പം എൻസിപിയിൽ സംസ്ഥാന ജനറൽസെക്രട്ടറിയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. അതിനിടയിലാണ് പുനഃസംഘടനയെ ചൊല്ലി പാർട്ടി വിടുന്നത്.

കേരള സർവ്വകലാശാല യുണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാർ, കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. എഐസിസി ഏർപ്പെടുത്തിയ ഏറ്റവും നല്ല സംഘടനാ പ്രവർത്തനത്തിനുള്ള പുരസ്ക്കാരം രതികുമാറിന് നൽകി ആദരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button