KeralaLatest NewsNews

കോണ്‍ഗ്രസില്‍ തീവെട്ടിക്കൊള്ളയാണ്: നേരത്തെ കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നു താനെന്ന് കെപി അനില്‍കുമാര്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാഴ്ചക്കാന്‍റെ റോളിലാണെന്ന് കെപി അനില്‍കുമാര്‍. കോണ്‍ഗ്രസ് മാര്‍ഗരേഖയുണ്ടാക്കാന്‍ പ്രശാന്ത് കിഷേറിനെ വര്‍ക്കിംഗ് കമ്മിറ്റിയിലെടുത്ത നടപടി കോണ്‍ഗ്രസിന്‍റെ നാശത്തിനാണ്.

തിരുവനന്തപുരം: നേരത്തെ കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നു താനെന്നും കോണ്‍ഗ്രസില്‍ തീവെട്ടിക്കൊള്ളയാണെന്നും കെപി അനില്‍കുമാര്‍. സമയത്തെ രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും അഭിപ്രായം പറയുന്നവരെ അവഗണിക്കുന്നുവെന്നും കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ശ്രമങ്ങൾക്ക് പിറകിൽ സംഘ പരിവാര്‍ അജണ്ട, സർക്കാർ നോക്കുകുത്തിയാകരുത്: വി ഡി സതീശൻ

‘ഉമ്മന്‍ ചാണ്ടിയില്ലെങ്കില്‍ ടി സിദ്ധിഖ് ഇല്ല. എകെ ആന്‍റണി തിരൂരങ്ങാടിയില്‍ മത്സരിച്ചപ്പോള്‍ പിഡിപിക്ക് വേണ്ടി ദഫ് മുട്ടാന്‍ വന്നയാളാണ് സിദ്ധീഖ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന സമയത്ത് കേരളം മുഴുവന്‍ യാത്ര നടത്തി വന്ന തന്നെ പാര്‍ട്ടിയില്‍ നിന്നും ടി സിദ്ദിഖിന് വേണ്ടിയാണ് നീക്കം ചെയ്തത്. പിന്നെ 5 വര്‍ഷം പാര്‍ട്ടിയില്‍ തനിക്ക് പോസ്റ്റില്ലായിരുന്നു. മറ്റു പലരുമായായും ടി സിദ്ദിഖിന് അന്തര്‍ധാരയുണ്ട്’- കെപി അനില്‍കുമാര്‍ പറഞ്ഞു.

‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാഴ്ചക്കാന്‍റെ റോളിലാണെന്ന് കെപി അനില്‍കുമാര്‍. കോണ്‍ഗ്രസ് മാര്‍ഗരേഖയുണ്ടാക്കാന്‍ പ്രശാന്ത് കിഷേറിനെ വര്‍ക്കിംഗ് കമ്മിറ്റിയിലെടുത്ത നടപടി കോണ്‍ഗ്രസിന്‍റെ നാശത്തിനാണ്. ഇന്തിരാഗാന്ധിയുടെ ചിതാഭസ്മം പയ്യമ്പലം ബീച്ചില്‍ നിമജ്ജനം ചെയ്തപ്പോള്‍ മലിനമായി എന്നു പറഞ്ഞയാളാണ് കെ സുധാകരന്‍’- കെപി അനില്‍ കുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button