Latest NewsKeralaNews

ബിഷപ്പ് തയ്യാറായത് തർക്ക യുദ്ധത്തിനാണ്: നാർക്കോട്ടിക് ജിഹാദിൽ പോൾ തേലക്കാട്ട്

ചരിത്രം ആണെങ്കിൽ അധികാരികളെ കൊണ്ട് നടപടിയെടുപ്പിക്കാൻ കഴിവില്ലാത്ത നിസ്സാരനല്ല ബിഷപ്പെന്നും പോൾ തേലക്കാട്ടിൽ കൂട്ടിച്ചേർത്തു

കോട്ടയം: നാർക്കോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സിറോ മലബാർ സഭ മുൻ വക്താവ് പോൾ തേലക്കാട്ട്. ജിഹാദിന്റെ രണ്ട് മുഖങ്ങൾചരിത്രം ആണോ അദ്ദേഹത്തിന്റെ സങ്കല്പം ആണോ എന്ന് ഉറപ്പില്ലെന്ന് ഫാദർ പോൾ തേലക്കാട്ടിൽ പറഞ്ഞു. ചരിത്രം ആണെങ്കിൽ അധികാരികളെ കൊണ്ട് നടപടിയെടുപ്പിക്കാൻ കഴിവില്ലാത്ത നിസ്സാരനല്ല ബിഷപ്പെന്നും പോൾ തേലക്കാട്ടിൽ കൂട്ടിച്ചേർത്തു

‘സൗഹൃദങ്ങളുടെ സംഭാഷണ വഴിയിൽനിന്ന് ബിഷപ്പ് വഴുതിമാറി. അദ്ദേഹം തയ്യാറായത് തർക്ക യുദ്ധത്തിനാണ്. സഭാധ്യക്ഷൻ വെറും സമുദായ നേതാവായി, സഭയെ സഭയ്ക്ക് വേണ്ടി മാത്രമാക്കി’- പോൾ തേലക്കാട്ട് ആരോപിച്ചു

Read Also: അച്ചോ കിണ്ണം കാച്ചിയ നർക്കോട്ടിക് രാജാക്കൻമാർ എല്ലാ മതങ്ങളിലും സാമ്രാജ്യങ്ങൾ തീർത്തിട്ടുണ്ട്: അരുൺകുമാർ

ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ പറഞ്ഞത്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button