KeralaLatest NewsNews

എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കള്‍, ഒരു വിഭാഗത്തെ മാത്രം എന്തുകൊണ്ട് തള്ളിക്കളയുന്നു : ഫാ.ജെയിംസ് പനവേലില്‍

തിരുവനന്തപുരം: നര്‍കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ വേറിട്ട അഭിപ്രയാവുമായെത്തിയിരിക്കുകയാണ് ഫാദര്‍ ജെയിംസ് പനവേലില്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫാദറിന്റെ പ്രസംഗം വൈറലായി കഴിഞ്ഞു. സംസ്ഥാനത്ത് കത്തിപ്പടര്‍ന്ന നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളെ ചിന്തിപ്പിക്കുന്നതാണ് സത്യദീപം അസോസിയേറ്റ് എഡിറ്റര്‍ കൂടിയായ ഫാദര്‍ ജെയിംസ് പനവേലിന്റെ പ്രസംഗം. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വലിയ മനസ്സുള്ള ദൈവമുണ്ടായിട്ടും ഒരു ചെറിയ വിഭാഗത്തെ മാത്രം നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നാണ് ഫാദറിന്റെ ചോദ്യം. എല്ലാ തരം വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളാനാണ് ദൈവം സൃഷ്ടിയില്‍ വൈവിധ്യം കൊണ്ടുവന്നതെന്ന് ഫാദര്‍ പറയുന്നു.

Read Also : രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് അകപ്പെടുന്ന സ്ത്രീകൾക്ക് പോലീസ് സഹായം, പ്രചരിക്കുന്ന സന്ദേശവും നമ്പറും വ്യാജം: കേരള പോലീസ്

‘ എല്ലാവരും ഒരുപോലെ ചിന്തിക്കുന്നവരായിരുന്നുവെങ്കില്‍ എത്ര മനോഹരമായേനെ എന്ന സാമാന്യ യുക്തിക്ക് വിഭിന്നമായി ദൈവം ചിന്തിച്ചു എന്നിടത്താണ് സ്രഷ്ടാവിന്റെ പ്രത്യേകത. എല്ലാ വിഭാഗക്കാരും നിലനില്‍ക്കട്ടെ, എല്ലാ വിശ്വാസവും മതങ്ങളും നിലനില്‍ക്കട്ടെ, എല്ലാവരും വളരട്ടെ എന്നതാണ് ദൈവത്തിന്റെ ഉദ്ദേശ്യം ‘ – ഫാദര്‍ പനവേലില്‍ പറഞ്ഞു.

‘ സൈബറിടങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന വിദ്വേഷപ്രചരണങ്ങളെ സൂക്ഷിക്കണം. സമൂഹത്തില്‍ കള വിതക്കുന്നവരെ തിരിച്ചറിയാനാവണം. ചുറ്റുമുള്ളവരെ ചേര്‍ത്തു പിടിക്കാനാവണം. വൈവിധ്യങ്ങളെയാണ് ദൈവം ഇഷ്ടപ്പെട്ടത്. ആ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനാകുമ്പോള്‍ നമ്മള്‍ ദൈവത്തിന്റെ മനസ്സുള്ള മനുഷ്യരാവും’ അദ്ദേഹം പറഞ്ഞു.

‘ കര്‍ഷകനല്ലേ മാഡം, ഒന്നു കളപറിക്കാനിറങ്ങിയതാണ്’ എന്ന ലൂസിഫറിലെ മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗുമായാണ് പ്രസംഗം തുടങ്ങുന്നത്. സംവിധായകന്‍ ജിയോ ബേബി ഉള്‍പ്പടെ നിരവധി പേരാണ് പ്രസംഗം പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button