Latest NewsUAENewsInternationalGulf

ദുബായിയിൽ നിന്നും ഫിലിപ്പീൻസിലേക്ക് വിമാന സർവ്വീസുകൾ പുന:രാരംഭിച്ച് എമിറേറ്റ്‌സ്

ദുബായ്: ദുബായിയിൽ നിന്നും ഫിലിപ്പീൻസിലേക്ക് വിമാന സർവ്വീസുകൾ പുന:രാരംഭിച്ച് എമിറേറ്റ്സ് എയർലൈൻസ്. മനില, ക്ലാർക്ക്, സെബു എന്നിവിടങ്ങളിലേക്കാണ് എമിറേറ്റ്‌സ് സർവ്വീസുകൾ പുന:രാരംഭിച്ചത്. യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സെപ്തംബർ ആറിന് ഫിലിപ്പീൻസ് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എമിറേറ്റ്‌സ് സർവ്വീസുകൾ പുന:രാരംഭിച്ചത്.

Read Also: വരവ് ചെലവ് കണക്ക് ഹാജരാക്കാന്‍ പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിനോട് സ്വകാര്യ കമ്പനി

ദുബായിയിൽ നിന്നും മനിലയിലേക്കും തിരിച്ചും ഏഴ് പ്രതിവാര സർവ്വീസുകളും ദുബായിയിൽ നിന്നും ക്ലാർക്കിലേക്കും തിരിച്ചും അഞ്ചു പ്രതിവാര സർവ്വീസുകളും സെബുവിലേക്ക് രണ്ടു പ്രതിവാര സർവ്വീസുകളുമാണുള്ളത്.

മനിലയിലേക്ക് പ്രത്യേക വാണിജ്യ വിമാന സർവീസുകൾ നടത്തുന്നതിന് റിപ്പബ്ലിക്ക് ഓഫ് ഫിലിപ്പൈൻസിന്റെ വിദേശകാര്യ വകുപ്പിന്റെ അനുമതിയും എമിറേറ്റ്‌സ് നേടിയിട്ടുണ്ട്. യുഎഇയിൽ നിന്നും ഫിലിപ്പീൻസിലേക്ക പോകാനാഗ്രഹിക്കുന്നവർക്കായി സെപ്റ്റംബർ 18, 25 തീയതികളിൽ പ്രത്യേക ബയാനിഹാൻ ഫ്‌ളൈറ്റ് സർവ്വീസുകളും എമിറേറ്റ്‌സ് നടത്തുന്നുണ്ട്. ഈ സർവ്വീസ് ബുക്ക് ചെയ്യുന്നതിനായി ഉപഭോക്താക്കൽക്ക് +9714 274 9199 എന്ന നമ്പറിൽ ബന്ധപ്പെടാം. നിലവിൽ യുഎഇയിലുള്ള ഫിലിപ്പൈൻ പൗരന്മാർക്ക് മാത്രമാണ് ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുമതി. എല്ലാ യാത്രക്കാരും കയറുന്നതിന് 48 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് ആർടി-പിസിആർ ഫലം ഹാജരാക്കണമെന്നാണ് എമിറേറ്റ്‌സ് എയർലൈൻസ് നൽകുന്ന നിർദ്ദേശം.

Read Also: ബിജെപിയ്‌ക്കെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരണം നടത്തണം: പുതിയ രാഷ്ട്രീയതന്ത്രങ്ങളുമായി കോണ്‍ഗ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button