വ്യായാമം ചെയ്യുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. ജീവിതശൈലി രോഗങ്ങളും തൊഴില്‍ സാഹചര്യങ്ങളുമാണ് വ്യായാമം ചെയ്യാന്‍ ഭൂരിഭാഗം പേരെയും പ്രേരിപ്പിക്കുന്നത്. ശരീരം സംരക്ഷിക്കുന്നതിനൊപ്പം ആകാരവടിവിനായി ജിമ്മില്‍ പോകുന്നവരുടെ എണ്ണവും കൂടി വരുകയാണ്. ഇവരില്‍ പലവിധത്തിലുള്ള തെറ്റായ പ്രവണതകളും നിലനില്‍ക്കുന്നുണ്ട്.
ഇതിലൊന്നാണ് വ്യായാമത്തിനു ശേഷം സോഫ്റ്റ് ഡ്രിങ്ക്സ്, കാര്‍ബോണേറ്റഡ് പാനിയങ്ങള്‍ എന്നിവ കുടിയ്ക്കുക എന്നത്. വ്യായാമത്തിനു ശേഷം സോഡ കുടിക്കുന്നവരില്‍ വൃക്ക സംബന്ധമായ രോഗങ്ങള്‍ പിടികൂടുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
Read Also:- ആപ്പിൾ ഐഫോണ്‍ 12, ഐഫോണ്‍ 13 ഫോണുകളുടെ പെർഫോമൻസും സവിശേഷതകളും
കൂടിയ അളവില്‍ ഫ്രക്ടോസും കഫീനും അടങ്ങിയ പാനീയങ്ങളാണ് ശീരത്തിന് ദോഷകരമായി ബാധിക്കുന്നത്. വെള്ളം, ഫ്രൂട്ട് ജ്യൂസുകള്‍, നാരങ്ങാവെള്ളം, മോര്, കരിക്കിന് വെള്ളം എന്നിവയാണ് വ്യായമത്തിന് ശേഷം കുടിക്കേണ്ടത്.
Post Your Comments