തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ആശങ്ക കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ തീയേറ്ററുകള്‍ തുറക്കാന്‍ ഡിസംബര്‍ വരെ കാത്തിരിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാത്രികാല കര്‍ഫ്യു, ഞായര്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ ഇതിനോടകം സര്‍ക്കാര്‍ നീക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇനിയും അനുവദിക്കും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് തീയേറ്ററുകള്‍ തുറക്കുന്നത്. തീയേറ്റര്‍ ഉടമകളും ഇതിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഒക്ടോബറോടെ തീയേറ്ററുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.
കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന കേരളത്തിലെ സിനിമ തീയേറ്ററുകള്‍ ഡിസംബറോടെ തുറക്കാനാണ് സര്‍ക്കാര്‍ ആദ്യം ആലോചിച്ചിരുന്നത്.
Post Your Comments