Latest NewsNewsIndiaInternationalMobile PhoneBusinessTechnology

ഗംഭീര ഫീച്ചറുകളുമായി ആപ്പിള്‍ ഐഫോണ്‍ 13 സീരിസ് പുറത്തിറങ്ങി : വിലയും സവിശേഷതകളും അറിയാം

സന്‍ഫ്രാന്‍സിസ്കോ : ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ആപ്പിള്‍ ഐഫോണ്‍ 13  സീരിസ് അവതരിപ്പിച്ചു. സന്‍ഫ്രാന്‍സിസ്കോയിലെ ആപ്പിള്‍ ആസ്ഥാനത്ത് നിന്നും വെര്‍ച്വലായാണ് ആപ്പിള്‍ ഐഫോണ്‍ 13 അടക്കമുള്ള തങ്ങളുടെ പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കിയത്.

Read Also : പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ 

ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയുടെ ബേസിക്ക് സ്റ്റോറേജ് മോഡലുകള്‍ 128 ജിബിയില്‍ തുടങ്ങി 512 ജിബി വരെയാണ്. ഐഫോണ്‍ 13 മിനി വില ആരംഭിക്കുന്നത് 699 ഡോളറിലാണ് (എകദേശം 51469 രൂപ). ഐഫോണ്‍ 13ന്‍റെ വില ആരംഭിക്കുന്നത് ഡോളര്‍ 799നാണ് (എകദേശം 58832 രൂപ).

ഐപി68 വാട്ടര്‍ റെസിസ്റ്റന്‍റ് സിസ്റ്റത്തോടെയാണ് ഐഫോണ്‍ 13 എത്തുന്നത്. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയ്ക്ക് കൂടിയ ബാറ്ററി ശേഷിയാണ് ആപ്പിള്‍ ഇത്തവണ വാഗ്ദാനം ചെയ്യുന്നത്. സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ കസ്റ്റം ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. ഐഫോണ്‍ 13 സ്ക്രീന്‍ വലിപ്പം 6.1 ഇഞ്ചാണ്. ഐഫോണ്‍ 13 മിനിയുടെ സ്ക്രീന്‍ വലിപ്പം 5.4 ഇഞ്ചാണ്.

ഐഫോണ്‍ 13ന്‍റെ ചിപ്പ് എ15 ബയോണിക് ഹെക്സാ കോര്‍ എസ്ഒസിയാണ്. ഏറ്റവും അടുത്ത ഏതിരാളിയെക്കാള്‍ 50 ശതമാനം ശേഷികൂടുതലാണ് എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. സെന്‍സര്‍ ഷിഫ്റ്റ് ഒഐസി അടക്കം 12എംപി മെയിന്‍ സെന്‍സറാണ് ഐഫോണ്‍ 13ന്‍റെ ക്യാമറ സെന്‍സര്‍. ഒപ്പം തന്നെ 12എംപി ആള്‍ട്ര വൈഡ് ക്യാമറയും ഉണ്ട്. സിനിമാറ്റിക്ക് മോഡ് പ്രധാന പ്രത്യേകതയാണ്.

ഐഫോണ്‍ 13 പ്രോയുടെ വില 999 ഡോളറാണ് (എകദേശം 73559 രൂപ). ഐഫോണ്‍ 13 പ്രോ മാക്സിന്‍റെ വില 1,099 ഡോളറാണ് (80922 രൂപ).

shortlink

Related Articles

Post Your Comments

Related Articles


Back to top button