Latest NewsNewsInternationalGulfOman

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസിഡറായി അമിത് നാരംഗിനെ നിയമിച്ചു

മസ്‌കത്ത്: അമിത് നാരംഗിനെ ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അമിത് നാരംഗിനെ ഒമാൻ ഇന്ത്യൻ അംബാസിഡറായി നിയമിച്ചത്. 2001 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് അമിത് നാരംഗ്. നിലവിൽ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാണ്.

Read Also: യുഎഇയിലെ ബറാഖ ആണവോർജ്ജ നിലയത്തിലെ യൂണിറ്റ് 2 വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചു

നിലവിൽ ഒമാനിലെ ഇന്ത്യൻ അംബാസഡറായ മുനു മഹാവറിനെ മാലിദ്വീപിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായാണ് നിയമിച്ചിരിക്കുന്നത്. 1996 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മുനു മഹാവർ. അമിത് നാരംഗും ഉടൻ പുതിയ ചുമതലകൾ ഏറ്റെടുക്കുമെന്നാണ് വിവരം.

Read Also: പാലക്കാട്ടെ സമാന്തര ടെലഫോൺ എക്ചേഞ്ച് കേസിൽ പോലീസ് നടത്തിയ പരിശോധയിൽ പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് നോട്ടീസ് കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button