ന്യൂഡല്‍ഹി : യോഗി മോഡല്‍ കൊറോണ പ്രതിരോധത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ എംപിക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ മന്ത്രിയും. ഓസ്‌ട്രേലിയൻ മന്ത്രി ജേസണ്‍ വുഡാണ് കൊറോണ പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്‌കാരത്തിന്റെയും വികസനത്തിന്റെയും കേന്ദ്ര ബിന്ദുവായ ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ട്. മുഖ്യന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിച്ച ജേസണ്‍ വുഡ് യുപി സര്‍ക്കാരിന് കൊറോണ മഹാമാരിയെ ശക്തമായി പ്രതിരോധിക്കാന്‍ സാധിച്ചുവെന്ന് പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ 75 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ യോഗി ആദിത്യനാഥും ജേസണ്‍ വുഡും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രശംസയുമായി ഓസ്‌ട്രേലിയന്‍ മന്ത്രി രംഗത്തെത്തിയത്. നേരത്തെ ഓസ്‌ട്രേലിയന്‍ എംപി ക്രെയ്ഗ് കെല്ലിയും യോഗി മോഡലിനെ പ്രശംസിച്ചിരുന്നു.
രാജ്യത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിന് ആദ്യഘട്ടത്തില്‍ കൊറോണയെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം തരംഗത്തെ സര്‍ക്കാര്‍ ശക്തമായാണ് പ്രതിരോധിച്ചത്. നിലവില്‍ 177 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. 34 ഓളം ജില്ലകള്‍ കൊറോണ മുക്തമായിക്കഴിഞ്ഞു.
Post Your Comments